ഇറ്റാനഗർ: അപൂർവ്വ ഹൃദയ ശസ്ത്രക്രിയ ചെയ്‌ത് ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് അരുണാചൽ പ്രദേശിലെ ടോമോ റിബ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസ് (ടി.ആർ.ഐ.എച്.എം.എസ്). മുപ്പത് വയസ്സുള്ള ഒരു രോഗിയിൽ ഏട്രിയൽ സെപ്റ്റൽ ഡിഫെക്‌ട് തരണം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് ടോമോ റിബയിലെ ഡോക്ടർമാർ ചെയ്‌തത്. ഇങ്ങനെ ഒരു ശസ്ത്രക്രിയ അരുണാചൽ പ്രദേശിൽ ഇതാദ്യമാണ്. ലളിതമായ ഭാഷയിൽ പറയുകയാണെങ്കിൽ ഹൃദയത്തിൽ ഒരു ദ്വാരം ഉണ്ടാകുന്ന അവസ്ഥയാണ് ഏട്രിയൽ സെപ്റ്റൽ ഡിഫെക്‌ട്. അതായത് ഏട്രിയൽ സെപ്‌റ്റത്തിൽ ഒരു ദ്വാരം ഉണ്ടാകുന്ന അപകടകരമായ അവസ്ഥയാണ് ഇത്. ഹൃദയത്തിൻ്റെ മുകളിലെ രണ്ടു അറകളെ (ഏട്രിയ) വേർത്തിരിക്കുന്ന പേശീ ഭിത്തിയാണ് ഇത്. ചെറിയ ഏട്രിയൽ സെപ്റ്റൽ ഡിഫെക്‌ടിന് സാധാരണയായി ചികിത്സ ആവശ്യമില്ല. എന്നാൽ വലിയവയ്ക്ക് ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് വേണ്ടി പെർക്യുട്ടേനിയസ് (നോൺസർജിക്കൽ) റിപ്പയർ അല്ലെങ്കിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഡോ. ടോണി ഈറ്റ്, ഡോ. റിഞ്ചിൻ ഡോർജി മെഗെജി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ഒരു മുപ്പതുകാരിയിൽ ആണ് ഈ ശസ്ത്രക്രിയ വിജയകരമായി ചെയ്‌തത്. ഈ ശ്രദ്ധേയമായ നേട്ടം അരുണാചൽ പ്രദേശിലെ വൈദ്യ പരിചരണത്തിലെ ഗണ്യമായ പുരോഗതിയെ അടയാളപ്പെടുത്തുന്നു. “ഇന്ന് ടി.ആർ.ഐ.എച്.എം.എസ്-ലെ കാർഡിയോളജി വിഭാഗത്തിനും അരുണാചൽ പ്രദേശിലെ മെഡിക്കൽ സയൻസിനും ചരിത്രപരമായ ദിവസമാണ്. ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് നമ്മുടെ രാജ്യത്തിൻ്റെ ഈ ഭാഗത്ത് ആദ്യമായിട്ടാണ്." ഈ ശസ്ത്രക്രിയയെ മുന്നിൽ നിന്നും നയിച്ച ഡോ. ടോണി ഈറ്റിൻ്റെ വാക്കുകൾ. രോഗിയുടെയും അവരുടെ പരിചാരകരുടെയും അചഞ്ചലമായ വിശ്വാസവും കൂടാതെ ഈ നാഴികക്കല്ലിൻ്റെ ഭാഗമായ സമർപ്പിതരായ മെഡിക്കൽ പ്രൊഫഷണലുകളുടെ അമൂല്യമായ സംഭാവനകളും ഇല്ലാതെ ഈ ശ്രദ്ധേയമായ നേട്ടം സാധ്യമാകില്ലെന്നും ഡോ. ടോണി പറഞ്ഞു. രോഗിയുടെ പരിചരണത്തിൽ നിർണായക പങ്കുവഹിച്ചത് കർണു പൊയോം, ബുള്ളോ സുന്യ, ഗിരിക് തായ്‌പോഡിയ, തക്കു നാപി, ഡാനി കന്യ, പുന ബേബി, ബിപിതാവോ, മാരി ഈറ്റെ, ഗാംതേർ സോറ, മുള്ളോങ് തമുട്ട് എന്നിവരടങ്ങുന്ന നഴ്‌സുമാരുടെ സംഘമാണ്. കാത്‌ലാബ് ടെക്‌നീഷ്യൻമാരായ മാർഗോ ബഗ്ര, നിതുത്പാൽ ഗോസ്വാമി, മുഖ്താർ അലി എന്നിവരും ഈ ശസ്ത്രക്രിയയുടെ വിജയത്തിൽ വലിയ പങ്ക് തന്നെ വഹിച്ചു. സർക്കാരിൻറെയും ഭരണകൂടത്തിന്റെയും മികച്ച പിന്തുണ തങ്ങളുടെ വിജയത്തിൻ്റെ പ്രധാന ഘടകമായി മാറിയെന്ന് ഡോ. ഈറ്റും ഡോ. മെഗെജിയും പറഞ്ഞു. മുഖ്യമന്ത്രി പേമ ഖണ്ഡു, ആരോഗ്യമന്ത്രി അലോ ലിബാംഗ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരോട് ഡോക്ടർമാർ നന്ദി രേഖപ്പെടുത്തുകയും കൂടുതൽ ഉയരങ്ങളിലേക്ക് പരിശ്രമിക്കാൻ തുടർച്ചയായി തങ്ങൾക്ക് പ്രോത്സാഹനം നൽകിയതിന് ഡയറക്ടർ ഡോ മോജി ജിനിക്ക് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്‌തു. മുഖ്യമന്ത്രി പേമ കണ്ഡുവും അപൂർവ്വ ശസ്ത്രക്രിയ ചെയ്‌ത ടീമിനെ അഭിനന്ദിച്ചു." ലോക്കൽ അനസ്തേഷ്യയിൽ 30 വയസ്സുള്ള സ്ത്രീയുടെ ഹൃദയത്തിനുള്ളിലെ ദ്വാരമായ ഏട്രിയൽ സെപ്റ്റൽ ഡിഫെക്റ്റ് ആദ്യമായി അടച്ചുപൂട്ടിയതിന് ഡോ. റിഞ്ചിൻ ഡോർജി മെഗെജിക്കും, ഡോ. ടോണി ഈറ്റിനും ടി.ആർ.ഐ.എച്.എം.എസ്-ലെ മുഴുവൻ കാർഡിയോ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് തീർച്ചയായും ഒരു അഭിമാന നിമിഷമാണ്." മുഖ്യമന്ത്രിയുടെ വാക്കുകൾ.
ചെന്നൈ: മദ്രാസ് മെഡിക്കൽ കോളേജിലെ ഒരു അസിസ്റ്റൻറ് പ്രൊഫസറിനെ (42) അൽവാർപേട്ടിലെ സ്വന്തം അപ്പാർട്മെന്റിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഭാഗികമായി ജീർണിച്ച അവസ്ഥയിൽ ആയിരുന്നു ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മദ്രാസ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. യു കാർത്തിയാണ് മരിച്ചത്.
ആഗ്ര (ഉത്തർ പ്രദേശ്): വിഖ്യാത ശസ്ത്രക്രിയാ വിദഗ്ധൻ പ്രൊഫ.എച്ച്.എസ്. അസോപ (91) അന്തരിച്ചു. ബുധനാഴ്ച്ച രാവിലെ തൻ്റെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
Andhra Pradesh Doctors Protest Against Promotions, Government Orders Probe
Punjab and Haryana High Court Criticizes Doctors' Illegible Handwriting
ഛത്രപതി സാംഭാജിനഗർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ഘാട്ടി ഹോസ്പിറ്റലിലെ ഒരു വനിതാ ഡോക്ടർക്ക് നേരെ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമണം. റസിഡന്റ് ഡോക്ടറായ പ്രീതി ഭോഗിയാണ് ആക്രമണത്തിന് ഇരയായത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.