Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ഓൺലൈൻ തട്ടിപ്പ്: നവി മുംബൈ ഡോക്ടർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ.
2023-11-22 10:05:56
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

നവി മുംബൈ: ഒരു പ്രമുഖ ഇ-കൊമേഴ്‌സ് പോർട്ടൽ വഴി 300 രൂപയുടെ ലിപ്സ്റ്റിക്ക് വാങ്ങാൻ ശ്രമിച്ച ഡോക്ടർക്ക് (31) നഷ്ടമായത് ഒരു ലക്ഷം രൂപ. ലിപ്സ്റ്റിക്ക് ഓർഡർ ചെയ്തതിന് ശേഷം ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഓർഡർ ചെയ്ത് കുറച്ച് ദിവസങ്ങൾക്ക് ശേഷം, കൊറിയർ കമ്പനിയിൽ നിന്ന് ഡോക്ടർക്ക് ഒരു സന്ദേശം ലഭിച്ചു. അതിൽ അവരുടെ ഓർഡർ ഡെലിവർ ചെയ്‌തതായാണ് കാണിച്ചത്. എന്നാൽ, അത് ലഭിക്കാത്തതിനാൽ ഡോക്ടർ കമ്പനിയുടെ ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടുകയും ശേഷം ഒരു കസ്റ്റമർ കെയർ പ്രതിനിധി ഉടൻ തന്നെ ഡോക്ടറെ വിളിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. കസ്റ്റമർ കെയർ പ്രതിനിധിയെന്ന് കരുതപ്പെടുന്നയാളിൽ നിന്ന് കോൾ ലഭിച്ചപ്പോൾ, ഡോക്ടറുടെ ഓർഡർ നിർത്തിവച്ചിരിക്കുകയാണെന്നും പ്രോഡക്റ്റ് ലഭിക്കാൻ 2 രൂപ ട്രാൻസ്ഫർ ചെയ്യണമെന്നും ഈ വ്യക്തി ഡോക്ടറോട് പറഞ്ഞു. എന്നാൽ ഡോക്ടർ പണം അയക്കാൻ വിസമ്മതിക്കുകയും വിളിച്ചയാൾ പലതവണ ആവശ്യപ്പെട്ടിട്ടും തുക കൈമാറാൻ തെയ്യാറായില്ല. തുടർന്ന് പ്രതിനിധി അവർക്ക് ഒരു വെബ് ലിങ്ക് അയച്ച് അത് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ ഡോക്ടറുടെ വിലാസവും ബാങ്ക് വിവരങ്ങളും അതിൽ പൂരിപ്പിക്കാൻ ആവശ്യപ്പെട്ടു. ശേഷം, ഒരു ബി.എച്ച്.ഐ.എം യു.പി.ഐ ലിങ്ക് സൃഷ്ടിക്കാൻ ഡോക്ടർക്ക് ഒരു സന്ദേശം ലഭിച്ചു. പക്ഷേ ഡോക്ടർ ഉടൻ തന്നെ വിളിച്ചയാളോട് അതിനെക്കുറിച്ച് ചോദിച്ചു. പാഴ്‌സൽ ഇപ്പോൾ ഡെലിവർ ചെയ്യുമെന്ന് വിളിച്ചയാൾ ഡോക്ടർക്ക് ഉറപ്പുനൽകി. എന്നാൽ, നവംബർ 9ന് ഡോക്ടറുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ആദ്യം 95,000 രൂപയും പിന്നീട് 5,000 രൂപയും നഷ്ട്ടപ്പെട്ടു. തൻ്റെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്തതിൻ്റെ സന്ദേശങ്ങൾ ഡോക്ടർക്ക് ലഭിച്ചതോടെ അവർ നെരൂളിലെ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 420, ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ടി) നിയമത്തിലെ സെക്ഷൻ 66 സി, 66 ഡി എന്നിവ പ്രകാരം വഞ്ചനാ കുറ്റത്തിന് അജ്ഞാതർക്കെതിരെ കേസെടുത്തു.


More from this section
2023-08-25 13:56:46

Often, generic drugs manufacturers produce medicines of higher quality for European and American markets, where regulation is tighter, whilst blithely selling inferior and ineffective drugs in India

 
 
2023-10-21 10:30:59

വാരണാസി: ഉത്തർ പ്രദേശിലെ ഒരു ഡോക്ടറിൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നിജാത് എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്‌തു. 60 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊണ്ട് ഡോക്ടർക്ക് ലഭിച്ച ഒരു ബ്ലാക്‌മെയ്ൽ കോളിൽ നിന്നുമാണ് സംഭവത്തിൻ്റെ തുടക്കം.

2023-09-04 18:07:33

ചെന്നൈ: തമിഴ് നാട്ടിൽ ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കുന്ന ഡോക്ടർമാരുടെ ശമ്പളം താരതമ്യേന കുറവാണെന്ന് ഡോക്ടർമാർ. എഞ്ചിനീയറിംഗ്, വെറ്ററിനറി, അഗ്രിക്കൾച്ചർ, ആർട്സ് ആൻഡ് സയൻസ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫസർമാർക്ക് തങ്ങളേക്കാൾ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഡോക്‌ടേഴ്‌സ് അസോസിയേഷൻ പറഞ്ഞു.

2024-04-08 14:22:46

Gurugram: Doctors at Marengo Asia Hospital in Gurugram successfully treated a 30-year-old German man suffering from refractory post-traumatic stress disorder (PTSD) and dyscognitive epilepsy through a rare keyhole surgery.

2023-10-13 16:53:09

ബാംഗ്ലൂർ: നീറ്റ് പി.ജി യോഗ്യതാ ശതമാനം പൂജ്യമായി കുറയ്ക്കാനുള്ള മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) അടുത്തിടെ എടുത്ത തീരുമാനവുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതി ഇക്കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രത്തിന് നോട്ടീസ് അയച്ചു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.