Top Stories
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം: ഡോക്ടർ മരിച്ചു.
2023-11-27 16:54:40
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

 

ചെന്നൈ: ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ നടത്തിയ തീവ്ര വ്യായാമത്തിനിടെ ചെന്നൈയിൽ നിന്നുള്ള യുവ വനിതാ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. ഒരു പ്രശസ്ത ഒഫ്താൽമോളജിസ്റ്റിൻ്റെ മകളായ അൻവിതയാണ് (24) മരിച്ചത്. ഇവർ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്റ്റീസ് ചെയ്‌തു വരികയായിരുന്നു. ചെന്നൈയിലെ കിൽപാക്കം സർക്കാർ മെഡിക്കൽ കോളേജിൽ നിന്നുമാണ് ഡോ. അൻവിത എം.ബി.ബി.എസ് പൂർത്തിയാക്കിയത്. കിൽപ്പാക്കം ന്യൂ ആവടി റോഡിലെ സ്വകാര്യ ഫിറ്റ്‌നസ് സെന്ററിൽ അൻവിത പതിവുപോലെ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. വ്യായാമത്തിനിടെ ഡോക്ടർ ബോധരഹിതയാവുകയായിരുന്നു. ഇത് കണ്ട് ഞെട്ടിയ ജിം ജീവനക്കാർ ഉടൻ തന്നെ അൻവിതയെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, അവരെ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലം അൻവിത മരണപ്പെട്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കൊറോണ വൈറസ് പാൻഡെമിക്കിന് ശേഷം യുവാക്കൾക്കിടയിൽ ഹൃദയാഘാതം മൂലം നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കൊറോണ വൈറസ് വാക്സിൻ ആയിരിക്കാം ഈ മരണത്തിന് കാരണമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, യുവാക്കൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ള പെട്ടെന്നുള്ള മരണങ്ങൾ വർധിക്കാൻ കാരണം കൊറോണ വാക്സിൻ അല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഐ.സി.എം.ആർ അടുത്തിടെ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും അവർ പറഞ്ഞു.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.