Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
പൊള്ളലേറ്റ രോഗികൾക്ക് ശസ്ത്രക്രിയ എളുപ്പമാക്കാൻ പരിഹാരവുമായി കെ.ജി.എം.യു ഡോക്ടർമാർ .
2024-01-16 17:06:22
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ലക്നൗ (ഉത്തർ പ്രദേശ്): കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ (കെ.ജി.എം.യു) ഡോക്ടർമാർ ഗുരുതരമായ പൊള്ളലേറ്റ രോഗികൾക്ക് ശസ്ത്രക്രിയ എളുപ്പമാക്കുന്നതിനുള്ള ഒരു രീതി ആവിഷ്കരിച്ചു. ഗുരുതരമായ പൊള്ളലേറ്റ ശേഷം താടി ഭാഗം നെഞ്ചിനോട് അടുത്ത് വരുന്ന അവസ്ഥയായ പോസ്റ്റ് ബേൺ ഇൻജുറി കോൺട്രാക്ചർ (പി.ബി.സി) ഉണ്ടാകുന്നവർക്കും ഇത് സഹായമാകും. കെ.ജി.എം.യുവിലെ പ്ലാസ്റ്റിക് സർജറി വിഭാഗം സീനിയർ ഫാക്കൽറ്റി അംഗം ഡോ. ദിവ്യ നരേൻ ഉപാധ്യായ, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ തൻമയ് തിവാരി എന്നിവർ ചേർന്ന് ഈ ശസ്ത്രക്രിയയെക്കുറിച്ചും എങ്ങനെ ഇതിന്റെ ഫലങ്ങൾ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചും ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. “ശസ്ത്രക്രിയയ്ക്കിടെ, ഓപ്പറേഷൻ തിയറ്ററിൽ രോഗിക്ക് ശരിയായ ശ്വസനം നിലനിർത്താൻ ആവശ്യമായ എൻഡോട്രാഷ്യൽ ട്യൂബ് (ഇ.ടി) ഇന്സേര്ട്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്. കാരണം, പൊള്ളൽ കാരണം താടി ഭാഗം നെഞ്ചിലേക്ക് നീങ്ങുമ്പോൾ ശരീരത്തിനുള്ളിലെ സാധാരണ ശ്വാസനാളം വളയുകയും ശ്വസിക്കാൻ ട്യൂബ് ഘടിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുമാണ്. "ഞങ്ങൾ ഇ.ടി ഉപയോഗിക്കുന്നത് ഒഴിവാക്കുകയും രണ്ട് വ്യത്യസ്ത തരം സുപ്രാഗ്‌ളൂട്ടിക്  ഉപകരണങ്ങൾ (I-ജെൽ, ബ്ലോക്കബ്സ്റ്റർ LMA) ഉപയോഗിക്കുകയും ചെയ്തു." ഡോക്ടർ ദിവ്യ പറഞ്ഞു. “പി.ബി.സി രോഗികൾക്ക് സുപ്രഗ്ലോട്ടിക് ഉപകരണങ്ങളുടെ ഉപയോഗം പോലും പ്രായോഗികമായ ഒരു ഓപ്ഷനാണെന്നും അത്തരം രോഗികളിൽ ശസ്ത്രക്രിയകൾ അനാവശ്യമായി റദ്ദാക്കുന്നത് കുറയ്ക്കുമെന്നും ഞങ്ങളുടെ പഠനം കണ്ടെത്തി." തിവാരി പറഞ്ഞു.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.