Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ഐ. എം. എ സോഷ്യൽ മീഡിയ അവാർഡ് കരസ്ഥമാക്കി ഡോ. എബി ഫിലിപ്‌സ്.
2023-11-11 17:08:50
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ. എം. എ) കേരള സ്റ്റേറ്റ് ബ്രാഞ്ചിൻ്റെ സോഷ്യൽ മീഡിയ അവാർഡ് ലിവർ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. എബി ഫിലിപ്‌സിന്. ലിവർ ഡോക്ടർ എന്ന സോഷ്യൽ മീഡിയ പേജിലൂടെ ഏറെ പ്രശസ്ഥനാണ്‌ ഡോ. എബി ഫിലിപ്‌സ്. ഈ പേജിലൂടെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന പല കാര്യങ്ങളും ഡോക്ടർ ചെയ്‌തിട്ടുണ്ട്‌. ഇത് തന്നെയാണ് ഇദ്ദേഹത്തെ ഈ അവാർഡിന് അർഹനാക്കിയതും. ശാസ്ത്രീയമായ മാർഗങ്ങൾ ഉപയോഗിച്ച് അദ്ദേഹം അശാസ്ത്രീയ ചികിത്സാ രീതികളുടെ ദോഷകരമായ ഫലങ്ങൾ വളരെ വലിയ രീതിയിൽ തന്നെ തുറന്നുകാട്ടിയെന്ന് അവാർഡ് കമ്മിറ്റി പറഞ്ഞു. 50,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്ന അവാർഡ് ഈ വരുന്ന നവംബർ 12-ന് നടക്കാൻ പോകുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളയുടെ 66-ാമത് വാർഷിക സംസ്ഥാന സമ്മേളന പരിപാടിയിൽ വെച്ച് ഡോ. എബി ഫിലിപ്‌സിന് കൈമാറും. തിരുവല്ലയിലെ വിജയ കൺവെൻഷൻ സെന്ററിൽ വെച്ചാണ് സമ്മേളനം.


More from this section
2023-07-31 15:53:32

Manaswita Resident from Aster MIMS Calicut (FRCEM 2+3 Program) receiving the First Prize in Case Presentation Category at the 2nd Eastern Zonal Emergency Medicine Conference (EZECON 2023) held in Kolkata on July 29 and 30.

2024-09-24 11:09:24

Chethana Center for Neuropsychiatric Rehabilitation Pvt Ltd and its founder and director Dr. P.N. Suresh Kumar, has been recognized with the highly esteemed Mahatma Award for Healthcare Excellence. The award acknowledges Dr. Suresh Kumar’s impactful contribution to social good and healthcare, particularly in the field of neuropsychiatric rehabilitation.

2023-12-30 10:38:38

Dr M I Sahadulla, Group Chairman and Managing Director KIMSHEALTH receiving IMA Tharang  Golden Global Excellence Award from Chief Minister of Kerala Shri Pinarayi Vijayan

2023-07-06 17:37:20

കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) നൽകുന്ന ഡോക്ടർ BC റോയ് മെമ്മോറിയൽ അവാർഡ് നേടി കോഴിക്കോട്ടെ 4  ഡോക്ടർമാർ. ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോ. സുധ കൃഷ്ണനുണ്ണി (സീനിയർ കൺസൾറ്റൻറ് പീഡിയാർറ്റീഷ്യൻ), ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. കെ.ജി അലക്സാണ്ടർ (സീനിയർ കൺസൾറ്റൻറ് ഫിസീഷ്യൻ & ചെയർമാൻ), ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ. എൻ.കെ തുളസീധരൻ (മുൻ ജനറൽ മെഡിസിൻ ഡിപ്പാർട്മെൻറ് തലവൻ), ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തന്നെ ഡോ. റോയ്  R. ചന്ദ്രൻ (ഹെഡ് ഓഫ് ഡിപ്പാർട്മെൻറ് ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ)

2023-11-11 17:08:50

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ. എം. എ) കേരള സ്റ്റേറ്റ് ബ്രാഞ്ചിൻ്റെ സോഷ്യൽ മീഡിയ അവാർഡ് ലിവർ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. എബി ഫിലിപ്‌സിന്.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.