ന്യൂ ഡൽഹി: റോബോട്ടിക് സർജറിയിലൂടെ 33 വയസ്സുള്ള ഒരാളുടെ നാവിൻ്റെ അടിത്തട്ടിൽ നിന്ന് രക്തക്കുഴലുകൾ കൊണ്ട് രൂപപ്പെട്ട ഒരു ട്യൂമർ വിജയകരമായി നീക്കം ചെയ്‌ത് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാർ. ബീഹാർ സ്വദേശിയായ രോഗിക്ക് രാത്രി ഉറങ്ങുമ്പോൾ ശ്വാസതടസ്സം, ഉമിനീരിൽ രക്തം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുകയായിരുന്നു. ആൻറിബയോട്ടിക്കുകളും അലർജിക്കുള്ള മരുന്നുകളും ആയിരുന്നു അപ്പോളോ ആശുപത്രിയിലേക്ക് വരുന്നതിന് മുൻപ് പ്രാദേശിക ഡോക്ടർമാർ ഇദ്ദേഹത്തിനായി നിർദേശിച്ചത്. എന്നാൽ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാർ ആദ്യം ഇദ്ദേഹത്തിൻ്റെ തൊണ്ടയുടെ എൻഡോസ്കോപ്പി നടത്തുകയായിരുന്നു. ഈ എൻഡോസ്കോപ്പിയിലൂടെയാണ് ഇദ്ദേഹത്തിൻ്റെ നാവിൻ്റെ അടിത്തട്ടിൽ ട്യൂമർ ഉള്ള കാര്യം ഇവർ കണ്ടെത്തിയത്. ഈ വളർച്ച രണ്ട് തരത്തിലാകാമെന്ന് ഡോക്ടർമാർ പറഞ്ഞു. ഒന്നെങ്കിൽ നിയോപ്ലാസ്റ്റിക് ട്യൂമർ (അർബുദത്തിൻ്റെ സ്വഭാവമുള്ള ട്യൂമർ) അല്ലെങ്കിൽ ഒരു ഹെമാൻജിയോമ (ചർമ്മത്തിലെ അധിക രക്തക്കുഴലുകൾ കൊണ്ട് നിർമ്മിച്ച ഒരു സാധാരണ വാസ്കുലർ ജന്മചിഹ്നം). ശേഷം ഇദ്ദേഹത്തിന് ഹെമാൻജിയോമയാണെന്ന് കണ്ടെത്തി. രക്തക്കുഴലുകൾ ചേർന്ന ഒരു വളർച്ചയാണ് ഹെമാൻജിയോമ. രക്തനഷ്ടം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇതിൽ ഓപ്പറേഷൻ നടത്താൻ ഏറെ ബുദ്ദിമുട്ടാണ്. കൂടാതെ, പരമ്പരാഗത ശസ്ത്രക്രിയാ രീതികൾ പിന്തുടരുകയാണെങ്കിൽ വളർച്ചയുടെ സ്ഥാനത്തിന് വളരെ വിപുലമായ മുറിവ് ആവശ്യമായി വന്നേക്കാം. ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നാവിൻ്റെ അടിഭാഗത്തുള്ള ഹെമാൻജിയോമക്കുള്ള ചികിത്സ വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന് ആശുപത്രിയിലെ ഇ.എൻ.ടി ആൻഡ് റോബോട്ടിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ.കൽപന നാഗ്പാൽ പറഞ്ഞു. അത് കൊണ്ടാണ് രോഗിയിൽ റോബോട്ടിക് സർജറി ചെയ്‌തത്. സാധാരണഗതിയിൽ, ശസ്ത്രക്രിയയ്ക്ക് മുൻപ് രക്തബാങ്കിൽ രക്തം ക്രമീകരിക്കാറുണ്ട്. എന്നാൽ റോബോട്ടിക് സർജറി ആയതിനാൽ ഇതിൻ്റെ ആവശ്യമില്ല. റോബോട്ടിക് സാങ്കേതികവിദ്യയിൽ കഴുത്തിൻ്റെ മുൻഭാഗത്ത് മുറിവുകളൊന്നും ഉണ്ടാകുന്നില്ല. ഒപ്പം ഈ സർജറിയിൽ ത്രീഡി വിഷനും മാഗ്നിഫിക്കേഷനും ഉപയോഗിച്ചു. ഇത് വലിയ മുറിവുകളൊന്നും ഇല്ലാതെ തന്നെ ഹെമാൻജിയോമയെ കൃത്യമായി നീക്കം ചെയ്യാൻ സഹായിച്ചു. പരമ്പരാഗത ശസ്ത്രക്രിയാ രീതികളിൽ നിന്ന് വ്യത്യസ്തമായി, റോബോട്ടിക് സർജറിയിൽ രക്തനഷ്ടം ഉണ്ടാകില്ല. കൂടാതെ ദൃശ്യമായ പാടുകളും ഉണ്ടാകില്ല. രോഗിക്ക് ഒരു ട്രക്കിയോസ്റ്റമിയോ ഫീഡിംഗ് ട്യൂബോ ആവശ്യമായി വരുന്നുമില്ല. ഈ നൂതന സമീപനം വിജയകരമായ ഫലം നൽകുക മാത്രമല്ല, രോഗിയുടെ ശസ്ത്രക്രിയാനന്തര അസ്വസ്ഥതകളും സുഖപ്പെടാനുള്ള സമയവും കുറയ്ക്കുകയും ചെയ്തു. "റോബോട്ടിക് സർജറി ഉപയോഗിച്ച് വളരെ കൃത്യതയോടെയും നിയന്ത്രണത്തോടെയും ഈ പ്രക്രിയ നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ശസ്ത്രക്രിയ മികച്ച വിജയമായതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ രോഗി സുഖം പ്രാപിച്ചു കൊണ്ടിരിക്കുകയാണ്." ഡോ. കല്‌പന നാഗ്പാൽ പറഞ്ഞു.
Hyderabad: The Telangana State Medical Council (TSMC) has established special committees to combat quackery within the medical profession, in accordance with Section 8 of the Telangana Medical Practitioners Registration Amended Act 10 of 2013.
Mumbai: After successful treatment by doctors in Mumbai, a 48-year-old woman with rare Ewing’s sarcoma of the right breast has been granted a new lease on life.
New Delhi, Aug 6 (PTI) The Union Health Ministry is working on formulating a national menstrual hygiene policy that seeks to ensure access to safe and hygienic menstrual products, improve sanitation facilities, address social taboos and foster a supportive environment
COVID-19 Cases Rise in Kolkata with Omicron-Like Symptoms
Bengaluru Doctors Warn of Seasonal Rise in Respiratory Illnesses
We have various options to advertise with us including Events, Advertorials, Banners, Mailers, etc.